ഡാറ്റ്‌സൺ റെഡി-ഗോ പ്രീലോഞ്ച് ബുക്കിംഗ് നാളെ മുതൽ

Posted on: April 30, 2016

Datsun-redi-GO-red-Big

ചെന്നൈ : അർബൻ ഹാച്ച്ബാക്കായ ഡാറ്റ്‌സൺ റെഡി-ഗോയുടെ പ്രീലോഞ്ച് ബുക്കിംഗ് മെയ് ഒന്നു മുതൽ ആരംഭിക്കും. ജൂൺ മുതൽ വിതരണം തുടങ്ങും.

രാജ്യത്തെ 217 നിസാൻ ഡീലർഷിപ്പുകളിലും 5,000 രൂപ അടച്ച് റെഡി-ഗോ ബുക്ക് ചെയ്യാം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീൽ മുഖേനയും റെഡി-ഗോ ബുക്ക് ചെയ്യാവുന്നതാണ്.