അക്ഷയ തൃതീയക്ക് ആമസോണിൽ നിന്ന് സ്വർണ്ണവും

Posted on: April 28, 2016

Amazon-India-Big

കൊച്ചി : ആമസോൺ ഇന്ത്യ അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി അക്ഷയ തൃതിയ സ്‌റ്റോർ ഒരുക്കുന്നു. മുപ്പതോളം പ്രശസ്ത ജ്വല്ലറി ബ്രാൻഡുകളിൽ നിന്നായി ബിഐഎസ് ഹാൾമാർക്കോടു കൂടിയ 40,000 ൽപ്പരം സ്വർണ്ണം- വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ, പൂജ സാധനങ്ങൾ, സ്വർണ്ണക്കട്ടികൾ, സ്വർണ്ണം പൂശിയ ആഭരണങ്ങൾ എന്നിവയാണ് ആമസോൺ ഇന്ത്യയുടെ അക്ഷയ തൃതീയ സ്‌റ്റോറിൽ അണിനിരത്തുന്നത്. മുതിർന്നവർക്കും, കുട്ടികൾക്കും ഒരുപോലെ ഇണങ്ങുന്ന ആഭരണങ്ങളാണ് അക്ഷയ തൃതീയ സ്റ്റോറിൽ ഒരുക്കുന്നത്.

ത്രിഭുവൻദാസ് ഭീംജി സവേരി ജ്വല്ലേഴ്‌സ്, ഖന്ന ജ്വല്ലേഴ്‌സ്, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, സെൻകോ ഗോൾഡ്, ഗീതാഞ്ജലി, വാമൻ ഹരി പേഠേ ജ്വല്ലേഴ്‌സ് എന്നീ പ്രശസ്ത ആഭരണ ബ്രാൻഡുകളാണ് അക്ഷയ തൃതീയ സ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് ബാങ്കോക്കിലേക്ക് വിനോദയാത്ര പോകാനും അവസരം ലഭിക്കുന്നു.