ഹലോ കറി ഫസ്റ്റ് മീൽനെ ഏറ്റെടുത്തു

Posted on: April 26, 2016

Hello-Curry-Big

ഹൈദരാബാദ് : ഫുഡ് ചെയിനായ ഹലോ കറി ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ ഫസ്റ്റ് മീൽനെ ഏറ്റെടുത്തു. അഞ്ച് യുവ സംരംഭകർ ചേർന്ന് 2015 ൽ ആണ് ഫസ്റ്റ് മീൽ ആരംഭിച്ചത്. ഇടപാടുകാരിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് ബ്രേക്ക്ഫാസ്റ്റ്, മീൽ ബോക്‌സുകൾ വിതരണം ചെയ്യുകയാണ് ഫസ്റ്റ് മീൽ.

ശശി റെഡി 2014 ൽ ആരംഭിച്ച ഹലോ കറിക്ക് ഹൈദരാബാദിലെ ഹോംഡെലിവറി ബിസിനസിൽ 25 ശതമാനം വിപണിവിഹിതമുണ്ട്. കഴിഞ്ഞവർഷം ബംഗലുരുവിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. തീവണ്ടികളിൽ ഭക്ഷണവിതരണം നടത്താൻ ഐആർസിടിസിയുമായി ധാരണയിലെത്തിയിട്ടുണ്ട്.