ഫിക്കി ബിൽഡിംഗിൽ വൻ അഗ്നിബാധ

Posted on: April 26, 2016

FICCI-building-fire-Big

ന്യൂഡൽഹി : മണ്ഡി ഹൗസിലെ ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി) ബിൽഡിംഗിൽ വൻ അഗ്നിബാധ. ഇന്നു പുലർച്ചെ 1.45 ന് ആണ് അഗ്നിബാധയുണ്ടായത്. 35 ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനം നടത്തിവരുന്നു.

രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകൾനിലയിലെ ഓഡിറ്റോറിയത്തിൽ നിന്നാണ് തീപടർന്നത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.