ദോഹ ബാങ്ക് സീനിയർ ജീവനക്കാരെ ആദരിച്ചു

Posted on: April 24, 2016

Doha-Bank-Long-service-awar

ദോഹ : ദോഹ ബാങ്ക് സീനിയർ ജീവനക്കാരെ ആദരിച്ചു. സർവീസിൽ 10,15, 20, 25, 35 വർഷം പൂർത്തിയാക്കിയ 87 ജീവനക്കാരെയാണ് ദോഹ വെസ്റ്റ് ബേയിലെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

ജീവനക്കാരാണ് ഏത് സ്ഥാപനത്തിന്റെയും സമ്പത്ത് എന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ പറഞ്ഞു. ജീവനക്കാരിലൂടെ ദോഹ ബാങ്കിന് ഏറെ നേട്ടങ്ങൾ കൈവരിക്കാനായി. ദീർഘകാലം തങ്ങളുടെ ആത്മാർത്ഥതയും പ്രതിബദ്ധതയും ഈ സ്ഥാപനത്തിന് നൽകിയവരോട് ദോഹ ബാങ്ക് കടപ്പെട്ടിരിക്കുന്നുവെന്നും ഡോ. സീതാരാമൻ കൂട്ടിച്ചേർത്തു.