വിസ്താരയും ടിസിഎസും തമ്മിൽ ഐടി കരാർ

Posted on: April 22, 2016

Vistara-plane-big

ന്യൂഡൽഹി : വിസ്താര എയർലൈൻസും ടിസിഎസും തമ്മിൽ ഐടി സേവന കരാർ. കരാർ പ്രകാരം വിസ്താരക്ക് ആവശ്യമായ ആപ്ലിക്കേഷൻ മെയിന്റനൻസ് സേവനങ്ങളും എയർപോർട്ട് ഇൻഫ്രസ്ട്രക്ചർ പിന്തുണയും ടിസിഎസ് നൽകും.

വിമാനക്കമ്പനികൾക്ക് ആവശ്യമായ ഐടി സേവനങ്ങൾ നൽകുന്നതിൽ ടിസിഎസിന് ദീർഘകാല പ്രവർത്തനപരിചയമുണ്ട്. സിംഗപ്പൂർ എയർലൈൻസ് ഉൾപ്പടെയുള്ള നിരവധി വിമാനക്കമ്പനികൾ ടിസിഎസിന്റെ സേവനം സ്വീകരിച്ചുവരുന്നു.