ഡാറ്റ്‌സൺ റെഡി-ഗോ 14 ന് പുറത്തിറക്കും

Posted on: April 8, 2016

Datsun-Redi-Go-front-big

ചെന്നൈ : ഡാറ്റ്‌സൺ റെഡി-ഗോ ഹാച്ച്ബാക്ക് ഏപ്രിൽ 14 ന് ഡൽഹിയിൽ പുറത്തിറക്കും. റിനോൾട്ടും നിസാനും ചേർന്ന് വികസിപ്പിച്ച സിഎംഎഫ് – എ പ്ലാറ്റ്‌ഫോമിലാണ് റെഡി-ഗോ നിർമ്മിക്കുന്നത്.

ചെറുകാറുകളുടെ വിഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള കാറായിരിക്കും ഡാറ്റ്‌സൺ റെഡി-ഗോ. 0.8 ലിറ്റർ ത്രീ സിലണ്ടർ പെട്രോൾ എൻജിൻ 25.17 കിലോമീറ്റർ മൈലേജ് നൽകും.

2014 ലെ ഓട്ടോ എക്‌സ്‌പോയിൽ റെഡി-ഗോയുടെ കൺസപ്റ്റ് ഡാറ്റ്‌സൺ അവതരിപ്പിച്ചിരുന്നു. മെയ് മാസത്തിൽ റെഡി-ഗോ നിസാൻ ഡീലർഷിപ്പുകളിൽ വില്പനയ്ക്ക് എത്തും.