ഹാരിസൺ മലയാളത്തിന് 8 ഗോൾഡൻ ലീഫ് അവാർഡുകൾ

Posted on: April 8, 2016

UPASI-Golden-Leaf-India-Awa

ദുബായ് : യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി)യുടെ 12 മത് എഡീഷൻ ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡുകൾ പ്രഖ്യാപിച്ചു. തേയില ഉത്പാദരംഗത്തെ മികവിന് ഹാരിസൺ മലയാളം ലിമിറ്റഡിന് 8 അവാർഡുകൾ ലഭിച്ചു. ജൂൺക്‌ടോളി ടീ, യുണൈറ്റഡ് നീലഗിരി ടീ എസ്‌റ്റേറ്റ്‌സ് എന്നിവ 5 വീതം അവാർഡ് പങ്കിട്ടു.

ഹിറ്റാക്കൽ ഗ്രൂപ്പ് – 4, പാരി അഗ്രോ, വുഡ്ബ്രയർ ഗ്രൂപ്പ് – 3 വീതം, ദാർമോണ ടീ, കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ്, ടാറ്റാ കോഫി, കോടനാട് എസ്‌റ്റേറ്റ് – 2 വീതം, ബാലന്നൂർ പ്ലാന്റേഷൻ -1 എന്ന ക്രമത്തിലാണ് മറ്റ് അവാർഡുകൾ.

ഗ്ലോബൽ ദുബായ് ടീ ഫോറം -2016 നോട് അനുബന്ധിച്ച് ദുബായിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ഉപാസി പ്രസിഡന്റ് എൻ. ധർമ്മരാജ്, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യാന്തര പ്രശസ്തരായ ടീ ടേസ്റ്റർമാരും ബയർമാരും ഉൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.