ചണ്ഡിഗഡിലേക്ക് രണ്ട് ഫ്‌ളൈറ്റുകളുമായി വിസ്താര

Posted on: April 5, 2016

Vistara-Airbus-A320-Big

ന്യൂഡൽഹി : വിസ്താര മെയ് രണ്ട് മുതൽ ചണ്ഡിഗഡിലേക്ക് രണ്ട് പ്രതിദിന ഫ്‌ളൈറ്റുകൾ ആരംഭിക്കും. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമാണ് ചണ്ഡിഗഡ് ഫ്‌ളൈറ്റുകൾ ആരംഭിക്കുന്നത്.

വിസ്താരയുടെ ഉത്തരേന്ത്യയിലെ ആറാമത്തെ ഡെസ്റ്റിനേഷനാണ് ചണ്ഡിഗഡ്. വിസ്താര ഇപ്പോൾ രാജ്യത്തെ 16 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 400 ലേറെ ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.