സ്‌കൂട്ട് എയർലൈൻ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നു

Posted on: April 3, 2016

Scoot-Airlines-aircraft-Big

ന്യൂഡൽഹി : സിംഗപ്പൂർ എയർലൈൻസിന്റെ സബ്‌സിഡയറികളിലൊന്നായ സ്‌കൂട്ട് ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ചെന്നൈ, അമൃതസർ, ജയ്പ്പൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്.

തുടർന്ന് മറ്റ് ഡെസ്റ്റിനേഷനുകളിലേക്കും സർവീസ് വ്യാപിപ്പിക്കും. സിംഗപ്പൂർ എയർലൈൻസിന്റെ മറ്റ് സബ്‌സിഡയറികളായ ടൈഗർ എയർ, സിൽക്ക് എയർ എന്നിവയും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്.