ആധാർ 100 കോടിയിലേക്ക്

Posted on: April 3, 2016

Aadhaar-Logo-Big

ന്യൂഡൽഹി : ആധാർ കാർഡുകൾക്കായി എൻറോൾ ചെയ്തവരുടെ എണ്ണം 100 കോടി പിന്നിടുന്നു. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ഗുണഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ആധാർ വിപുലമാകുന്നത് സഹായിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും.

ആധാർ നടപ്പാക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിട്ടിയുടെ കണക്കുകൾ പ്രകാരം 99.91 കോടി ആധാർ കാർഡുകൾ ഇഷ്യു ചെയ്തു. ആധാർ ബിൽ ഗവൺമെന്റ് പാസാക്കിയിരുന്നു.