ഫ്‌ളിപ്കാർട്ട് ഫോൺപേയെ ഏറ്റെടുത്തു

Posted on: April 1, 2016

Phonepe-Big

ബംഗലുരു : ഫ്‌ളിപ്കാർട്ട് മൊബൈൽ പേമെന്റ്‌സ് കമ്പനിയായ ഫോൺപേയെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

സമീർ നിഗാം, രാഹുൽ ചാരി, ബർസിൻ എൻജിനീയർ എന്നിവരാണ് ഫോൺപേക്ക് രൂപം നൽകിയത്. ഇവർ സ്ഥാപിച്ച ഡിജിറ്റൽ മീഡിയ ഡിസ്ട്രിബ്യൂഷൻ സ്ഥാപനമായ മിമി360 നെയും ഫ്‌ളിപ്കാർട്ട് ഏറ്റെടുത്തിരുന്നു. സമീറും രാഹുൽ ചാരിയും നേരത്തെ ഫ്‌ളിപ്കാർട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.