April 2024
മൂന്ന് പുതിയ സർവീസുകളുമായി സ്‌പൈസ്‌ജെറ്റ്
Posted on: March 24, 2016
മുംബൈ : സ്‌പൈസ്‌ജെറ്റ് സമ്മർഷെഡ്യൂളിൽ മൂന്ന് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ചില സെക്ടറുകളിലെ സർവീസുകളുടെ ഫ്രീക്വൻസിയും വർധിപ്പിച്ചു. മുംബൈ – ഉദയ്പ്പൂർ, തിരുപ്പതി – വിജയവാഡ, വിജയവാഡ – വിശാഖപട്ടണം സെക്ടറുകളിലെ പുതിയ സർവീസുകൾ ഏപ്രിൽ 16 ന് ആരംഭിക്കും.
ഡൽഹി – ശ്രീനഗർ, ഹൈദരാബാദ് – ചെന്നൈ, ഡൽഹി – ധർമശാല, ചെന്നൈ – വിശാഖപട്ടണം, ഹൈദരാബാദ് – ബംഗലുരു എന്നീ സർവീസുകളുടെ ഫ്രീക്വൻസി വർധിപ്പിച്ചു. സമ്മർഷെഡ്യൂളിൽ പ്രതിദിന ഫ്‌ളൈറ്റുകളുടെ എണ്ണം 240 ൽ നിന്ന് 37 ഡെസ്റ്റിനേഷനുകളിലേക്ക് 306 ആയി വർധിപ്പിച്ചു.
TAGS: Chennai-Vishakhapatnam Flights | Delhi-Dharamshala Flights | Delhi-Srinagar Flights | Hyderabad - Bengaluru Flights | Hyderabad- Chennai Flights | Mumbai-Udaipur Flights | Spicejet | Summer Schedule Of Airlines | Tirupati-Vijayawada Flights | Vijayawada-Vishakhapatnam Flights |