വിസ്താര ഹോളി സർപ്രൈസ് ടിക്കറ്റ് ഓഫർ

Posted on: March 23, 2016

Vistara-Holi-Surprise--Big

മുംബൈ : വിസ്താര എയർലൈൻസ് ഹോളി സർപ്രൈസ് ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇക്‌ണോമി ക്ലാസിൽ 999 രൂപയും പ്രീമിയം ഇക്‌ണോമി ക്ലാസിൽ 2,299 രൂപയുമാണ് നിരക്കുകൾ. ഇതിനു പുറമെ നികുതികളും മറ്റ് ഫീസുകളും നൽകേണ്ടിവരും. ഓഫർ പ്രകാരം മാർച്ച് 28 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2016 മാർച്ച് 24 മുതൽ ഏപ്രിൽ 30 വരെയാണ് യാത്രാകാലാവധി. മാർച്ച് 27 ആരംഭിക്കുന്ന സമ്മർഷെഡ്യൂൾ പ്രകാരം രാജ്യത്തെ 15 ഡെസ്റ്റിനേഷനുകളിലേക്കായി 375 പ്രതിവാര ഫ്‌ലൈറ്റുകളാണ് വിസ്താര ഓപറേറ്റ് ചെയ്യുന്നത്.