സച്ചിൻ ടെൻഡുൽക്കർ സ്മാർട്രോൺ ഇന്ത്യയിൽ നിക്ഷേപം നടത്തി

Posted on: March 23, 2016

Sachin-Tendulkar-white-Big

ഹൈദരാബാദ് : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ബംഗലുരു ആസ്ഥാനമായുള്ള ഇൻർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) കമ്പനിയായ സ്മാർട്രോൺ ഇന്ത്യയിൽ നിക്ഷേപം നടത്തി. സ്മാർട്രോണിന്റെ ബ്രാൻഡ് അംബാസഡറായും സച്ചിൻ പ്രവർത്തിക്കും. 2016-17 ൽ ഏതാനും സ്മാർട്ട് ഡിവൈസുകൾ കമ്പനി വിപണിയിൽ അവതരിപ്പിക്കും.

യുഎസിലെ സെമികണ്ടക്ടർ കമ്പനിയായ സോഫ്റ്റ്‌മെഷീൻസ് സിഇഒ മഹേഷ് ലിംഗറെഡിയാണ് സ്മാർട്രോണിന്റെ സ്ഥാപകൻ. 2014 ൽ ആരംഭിച്ച സ്മാർട്രോണിന് ഹൈദരാബാദിലും ബംഗലുരുവിലെ ഡെവലപ്‌മെന്റ് സെന്ററുകളുണ്ട്. നേരത്തെ അരവിന്ദ് ഫാഷൻ ബ്രാൻഡ്‌സുമായി ചേർന്ന് ട്രൂ ബ്ലൂ സ്റ്റോറുകളുമായി അപ്പാരൽ വ്യവസായത്തിലേക്കും സച്ചിൻ പ്രവേശിച്ചിരുന്നു.