ടിവിഎസ് ബൈക്കുകൾ ഇനി സ്‌നാപ്ഡീൽ വഴി

Posted on: March 17, 2016

Snapdeal-Motors-platform-Bi

ചെന്നൈ : ടിവിഎസ് മോട്ടോറിന്റെ ഇരുചക്രവാഹനങ്ങൾ ഇനി ഓൺലൈൻ പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീലിലൂടെ വാങ്ങാം. ആദ്യഘട്ടത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ 9 ടൂവീലറുകളാണ് സ്‌നാപ്ഡീൽ മോട്ടോഴ്‌സ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നത്.

ഇഷ്ടപ്പെട്ട മോഡൽ, കളർ, ഡീലർഷിപ്പ് തുടങ്ങിയവ ഉപഭോക്താക്കൾക്ക് സ്‌നാപ്ഡീലിലൂടെ തെരഞ്ഞെടുക്കാം. കഴിഞ്ഞവർഷം നവംബറിലാണ് സ്‌നാപ്ഡീൽ മോട്ടോഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.