ഡിലോയ്റ്റ് ഇന്ത്യ പോസ്റ്റ് കൺസൾട്ടന്റ്

Posted on: March 13, 2016

Deloitte-Big

ന്യൂഡൽഹി : ഇന്ത്യ പോസ്റ്റ് ആരംഭിക്കുന്ന പേമെന്റ്‌സ് ബാങ്കിന്റെ കൺസൾട്ടന്റായി ഡിലോയ്റ്റിനെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ധാരണാപത്രം 14 ന് ഒപ്പുവയ്ക്കും.

ഇന്ത്യ പോസ്റ്റുമായി സഹകരിക്കാൻ വേൾഡ് ബാങ്ക്, ബാർക്ലെയ്‌സ് തുടങ്ങി 40 രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1.55 ലക്ഷം പോസ്‌റ്റോഫീസുകളാണ് ഇന്ത്യയിലുള്ളത്.