ബംഗലുരുവിൽ ഊബർ എൻജിനീയറിംഗ് സെന്റർ

Posted on: March 11, 2016

Uber-Engineering-centre-Big

ബംഗലുരു : മൊബൈൽ ടാക്‌സി കമ്പനിയായ ഊബർ ബംഗലുരുവിൽ എൻജിനീയറിംഗ് സെന്റർ തുറന്നു. ഏഷ്യയിലെ ഊബറിന്റെ ആദ്യ എൻജിനീയറിംഗ് സെന്ററാണിത്. ഇപ്പോൾ 10 ജീവനക്കാരാണ് ബംഗലുരുവിലുള്ളത്. വൈകാതെ ജീവനക്കാരുടെ എണ്ണം 100 ആയി വർധിപ്പിക്കും.

ഈ വർഷം പകുതിയോടെ സ്വന്തം ഡാറ്റാ സെന്ററും ആരംഭിക്കുമെന്ന് ഊബർ സിടിഒ തുവാൻ ഫാം പറഞ്ഞു. ഡാറ്റാ സെന്ററുകൾ വിപണിയോട് അടുത്ത് നിൽക്കണമെന്നാണ് കമ്പനിയുടെ നിലപാടെന്നും അദേഹം ചൂണ്ടിക്കാട്ടി.ഇപ്പോൾ 400 നഗരങ്ങളിൽ ഊബറിന് സാന്നിധ്യമുണ്ട്.