എൻഎംസി റോയൽ ഹോസ്പിറ്റൽ തുറന്നു

Posted on: March 10, 2016
അബുദാബി ഖലീഫസിറ്റിയിൽ ആരംഭിച്ച  എൻഎംസി റോയൽ ഹോസ്പിറ്റൽ  യുഎഇ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്ഖ് നഹ്യാൻ  മബാരക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുന്നു, എൻഎംസി ഹെൽത്ത് കെയർ വൈസ് ചെയർമാനും സിഇഒയുമായ ഡോ. ബി.ആർ. ഷെട്ടി തുടങ്ങിയവർ സമീപം.

അബുദാബി : അബുദാബി ഖലീഫസിറ്റിയിൽ 200 മില്യൺ ഡോളർ മുതൽ മുടക്കിൽ നൂതന സൗകര്യങ്ങളോടെ പണി തീർത്ത എൻഎംസി റോയൽ ഹോസ്പിറ്റൽ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാൻ മബാരക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 75000 ചതുരശ്ര മീറ്ററിൽ 500 കിടക്കകളുള്ള ആശുപത്രി യുഎഇയിലെ സ്വകാര്യമേഖലയിലുള്ള ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.

ലോക നിലവാരമുള്ള അത്യാധുനിക എമർജൻസി ക്രിട്ടിക്കൽ ഹൃദയ സംരക്ഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അബുദാബി വിഷൻ 2030 പദ്ധതി പ്രകാരം അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലും ഹെൽത്ത് അഥോറിട്ടിയും നൽകിയ ഭൂമിയിൽ ആദ്യമായി സ്ഥാപിതമായ ഹോസ്പിറ്റലാണ് എൻഎംസി റോയൽ ഹോസ്പിറ്റൽ. ഇതിന് മുൻ കൈയെടുത്ത് പ്രവർത്തിച്ച എൻഎംസി ഹെൽത്ത് കെയറിന്റെ വൈസ് ചെയർമാനും സിഇഒയുമായ ഡോ. ബി.ആർ. ഷെട്ടിയെ മന്ത്രി ഷെയ്ഖ് അൽ നഹ്യാൻ അഭിനന്ദിച്ചു.

8000 ജീവനക്കാരും ആയിരത്തിലേറെ ഡോക്ടർമാരും അടങ്ങുന്ന എൻഎംസി ഹെൽത്ത് കെയറിന്റെ പരിചയ സമ്പത്തും പിൻബലവും പുതിയ പ്രോജക്ടിന് മുതൽക്കൂട്ടായി തീർന്നതായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമകൂടിയായ ഡോ. ബി. ആർ .ഷെട്ടി പറഞ്ഞു.