സഞ്ജീവ് കപൂർ വിസ്താര ചീഫ് കമേർഷ്യൽ ഓഫീസർ

Posted on: March 1, 2016

Sanjiv-Kapoor-Vistara-Big

മുംബൈ : സ്‌പൈസ്‌ജെറ്റ് മുൻ ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ വിസ്താരയുടെ ചീഫ് സ്ട്രാറ്റജി ആൻഡ് കമേർഷ്യൽ ഓഫീസറായി നിയമിതനായി. സിംഗപ്പൂർ എയർലൈൻസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ജിയാം മിംഗ് ടോയ്ക്ക് പകരമാണ് കപൂറിന്റെ നിയമനം.

നേരത്തെ ബംഗ്ലാദേശിലെ ജിഎംജി എയർലൈൻസിലും പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയുടെ വാർട്ടൺ സ്‌കൂൾ അലുംമ്‌നിയാണ്.