ഇൻഡിട്രേഡ് അഗ്രി കമ്മോഡിറ്റി ഫിനാൻസ് രംഗത്തേക്ക്

Posted on: February 26, 2016

Inditrade-Capital-Big

കൊച്ചി : ഇൻഡിട്രേഡ് ക്യാപിറ്റൽ കേരളം, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അഗ്രി കമ്മോഡിറ്റി ഫിനാൻസ് ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുന്നു. തങ്ങളുടെ സബ്‌സിഡിയറിയായ ജെ ആർ ജി ഫിൻകോർപിലൂടെയാണ് പുതിയ ബിസിനസ് മേഖലയിലേക്ക് കടക്കുന്നത്. 300 മുതൽ 400 കോടി വരെ ലോൺബുക്ക് ബിസിനസാണ് കമ്പനി ലക്ഷ്യമിടുന്നത്.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻകിട ടെലികോം കമ്പിനികളുമായും ബാങ്കുകളുമായും സഹകരിച്ചാണ് ഇൻഡിട്രേഡ് ക്യാപിറ്റൽ ബ്രോക്കിംഗ്, വിതരണ ബിസിനസുകൾ നടത്തുന്നത്.

സെമി അർബൻ വിപണി ലക്ഷ്യമിട്ട് സമീപ ഭാവിയിൽ തന്നെ ഇൻഡിട്രേഡ് ക്യാപിറ്റൽ മൈക്രോ ഫിനാൻസിംഗ് ബിസിനസിലെക്കും തിരിയും. അവസാന ആഴ്ച്ചയാണ് ഇൻഡിട്രേഡ് ക്യാപിറ്റൽ കൺട്രോളിംഗ് ഓഹരി ഉടമകളായ ബെയറിങ്ങ്‌സ് ഇന്ത്യ പി ഇ ഫണ്ട് കമ്പനി വിടുകയും സുധീപ് ബന്ധോപാധ്യായയുടെ നേതൃത്വത്തിൽ രണ്ട് നിക്ഷേപകർ ഇൻഡിട്രേഡ് ക്യാപിറ്റലിന്റെ നിയന്ത്രണം ഏറ്റെടുത്തതും. കമ്പനിയുടെ ചെറുകിട നിക്ഷേപകർക്കുള്ള പബ്ലിക് ഓഫർ കഴിഞ്ഞ ഫെബ്രു 16ന് ആരംഭിച്ചിരുന്നു.മാർച്ച് 1 ന് അവസാനിക്കും.

ദക്ഷിണേന്ത്യയിലെ 250 ഓളം കേന്ദ്രങ്ങളിൽ ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളും ഉള്ള മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയിതിട്ടുണ്ട്. നേരത്തെ ജെ ആർ ജി സെക്യൂരിറ്റീസ് എന്ന്് അറിയപ്പെട്ടിരുന്ന ഇൻഡിട്രേഡ് ക്യാപിറ്റൽ ഇക്വിറ്റി ബ്രോക്കിംഗ്, കമോഡിറ്റി ബ്രോക്കിംഗ്, ഇൻഷുറൻസ് ബ്രോക്കിംഗ്, അഡൈ്വസറി ആൻഡ് ലെൻഡിംഗ് മേഖലയിലെ പ്രമുഖരാണ്. കൂടുതൽ വിവരങ്ങൾക്ക് ബിനു ജോസഫ് (മൊബൈൽ : 9388021217).