ഹൈദരാബാദ് – ദുബായ് സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: February 17, 2016

SPICEJET-BOEING-big

ഹൈദരാബാദ് : സ്‌പൈസ്‌ജെറ്റ് ഹൈദരാബാദ് – ദുബായ് സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ഇതോടെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 7 ആയി.

സ്‌പൈജ്റ്റിന് പുറമെ എയർ ഇന്ത്യ, എമിറേറ്റ്‌സ്, ഇൻഡിഗോ, ഫ്‌ളൈ ദുബായ് എന്നിവയാണ് ഹൈദരാബാദ് – ദുബായ് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികൾ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 22 വിമാനക്കമ്പനികൾ ലോകമെമ്പാടുമുള്ള 50 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തിവരുന്നു.