സ്‌നാപ്ഡീൽ 200 മില്യൺ ഡോളർ സമാഹരിച്ചു

Posted on: February 15, 2016

Snapdeal-Parcel-Big

ന്യൂഡൽഹി : സ്‌നാപ്ഡീൽ 200 മില്യൺ ഡോളർ (1,360 കോടി രൂപ) മൂലധനം സമാഹരിച്ചു. കാനഡയിലെ ഒണ്ടാരിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ ആണ് സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയത്. ഒണ്ടാരിയോ പെൻഷൻ ഫണ്ടിന് 154.5 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ ആലിബാബ ഗ്രൂപ്പ്, സോഫ്റ്റ് ബാങ്ക്, ഫോക്‌സ്‌കോൺ എന്നിവ സ്‌നാപ്ഡീലിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ തെംസെക്, ബ്ലാക്ക് റോക്ക്, മൈറെയ്ഡ്, പ്രേംജി ഇൻവെസ്റ്റ് എന്നിവരാണ് മറ്റ് നിക്ഷേപകർ.