കലാമിനു മുന്നിൽ കവിത ആലപിച്ച് ഒ എൻ വി

Posted on: February 14, 2016

O-N-V-with-Abdul-Kalam-Big

കോട്ടയം : കെ .ആർ. നാരായണൻ ഫൗണ്ടേഷന്റെ 2010 ലെ കെ. ആർ. നാരായണൻ പുരസ്‌കാര ജേതാവായിരുന്നു അന്തരിച്ച ജ്ഞാനപീഠം ജേതാവ് ഒ എൻ വി. കോട്ടയത്ത് നടന്ന അവാർഡ്ദാന ചടങ്ങിൽ ശാരീരിക അവശതകൾ മറന്നാണ് അവാർഡ് ഏറ്റുവാങ്ങാൻ ഒ എൻ വി എത്തിയത്.

മുൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാമായിരുന്നു അവാർഡ് സമ്മാനിച്ചത്. അവാർഡു നല്കിയശേഷം കലാം സ്റ്റേജ് വിടാൻ ഒരുങ്ങുമ്പോൾ ഒ എൻ വി ഒരു ആഗ്രഹം കലാമിനെ അറിയിച്ചു. താൻ രചിച്ച ഭൂമിക്കൊരു ചരമഗീതം എന്ന കവിത കലാമിനു മുന്നിൽ ആലപിക്കണമെന്ന്. സ്റ്റേജിൽ നിന്നിറങ്ങിയ കലാം തിരികെ വേദിയിലെത്തി ഒ എൻ വി യുടെ കവിത 15 മിനി്‌ട്ടോളം ആസ്വദിച്ചശേഷമാണ് വേദി വിട്ടത്. ഒ എൻ വി കലാമിനു നന്ദിയും രേഖപ്പെടുത്തി.

ഒ എൻ വി യുടെ നിര്യാണത്തിൽ കെ.ആർ. നാരായണൻ ഫൗണ്ടേഷൻ അനുശോചിച്ചു. ചെയർമാൻ ഉഴവൂർ വിജയൻ, ജനറൽ സെക്രട്ടറി എബി ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.