ബജറ്റ് സ്റ്റാർട്ടപ്പ് മേഖലയ്ക്ക് സഹായകം : സഞ്ജയ് വിജയകുമാർ

Posted on: February 13, 2016

Sanjay-Vijayakumar-Big

കൊച്ചി : കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ ബജറ്റ് വിഹിതം സ്റ്റാർട്ടപ്പ് മേഖലയ്ക്കായി വകയിരുത്തിയിട്ടുള്ളതൈന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയ്കുമാർ പറഞ്ഞു. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നീ സ്ഥാപനങ്ങൾക്ക് മൊത്തത്തിൽ നീക്കിവച്ചിട്ടുള്ളതിനേക്കാൾ തുക സ്റ്റാർട്ടപ്പുകൾക്കുള്ള വിഹിതമായി പ്രഖ്യാപിച്ചത് ഈ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ടെക്‌നോളജി ഇന്നവേഷൻ സോൺ വികസിപ്പിക്കാൻ 60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 40 കോടിയായിരുന്നു. സ്റ്റാർട്ടപ്പുകൾക്കുള്ള സീഡ് ഫണ്ട് കഴിഞ്ഞ ബജറ്റിലെ ആറു കോടിയിൽ നിന്ന് ഇത്തവണ ഇരട്ടിയാക്കി. ബജറ്റിൽ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് പ്രഖ്യാപിച്ച മറ്റ് ആനുകൂല്യങ്ങളെയും സഞ്ജയ് സ്വാഗതം ചെയ്തു.

റാസ്പ്‌ബെറി പൈ, സ്റ്റാർട്ടപ് ബോക്‌സ് എന്നിവയ്ക്ക് വിഹിതം 30 കോടിയിൽനിന്ന് 40 കോടി രൂപയാക്കി. സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളുടെ ആനുകൂല്യം ഒറ്റയടിക്ക് 12 കോടിയിൽ നിന്ന് 25 കോടിയാക്കി. 164 കോടിയാണ് ഐടി പാർക്കുകൾക്കുവേണ്ടി അനുവദിച്ചിരിക്കുന്നത്. അതേസമയം ഈ പാർക്കുകളിൽ യുവ സംരംഭകരെ വളർത്തിയെടുക്കുന്നതിന് 186 കോടി വകയിരുത്തി. ഇതിനുപുറമെ മറ്റു പദ്ധതികളിൽ നിന്നുള്ള വിഹിതവും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.