കൊക്കകോള മൂന്ന് പ്ലാന്റുകൾ അടച്ചു

Posted on: February 11, 2016

Coca-Cola-bottling-plant-bi

ന്യൂഡൽഹി : ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമല്ലാത്തതിനാൽ കൊക്കകോള ഇന്ത്യയിലെ മൂന്ന് പ്ലാന്റുകളിലെ ഉത്പാദനം നിർത്തി. ജയപ്പൂർ, വിശാഖപട്ടണം, ബ്രിനിഹട്ട് (മേഘാലയ) എന്നിവിടങ്ങളിലെ പ്ലാന്റുകളാണ് അടച്ചുപൂട്ടിയത്. ലോക്ക് ഔട്ട് 300 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാനിടയാക്കും.

ഉത്പന്നങ്ങളുടെ ഡിമാൻഡ് കുറവും മറ്റു പ്ലാന്റുകളിലെ ശേഷിവിനിയോഗം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മൂന്ന് പ്ലാന്റുകൾ അടച്ചിടുന്നതെന്ന് കൊക്കകോള വൃത്തങ്ങൾ പറഞ്ഞു. ഹിന്ദുസ്ഥാൻ കൊക്കകോള ബീവറേജസിന് ഇന്ത്യയിൽ 54 പ്ലാന്റുകളാണുള്ളത്. ഇവയിൽ 25 എണ്ണം കമ്പനി നേരിട്ടും 24 എണ്ണം ഫ്രാഞ്ചൈസി പ്ലാന്റുകളുമാണ്.