സഞ്ജയ് വിജയകുമാർ യുഎസ്‌ഐഎസ്ടിഎഫ് ഭരണസമിതി അംഗം

Posted on: February 8, 2016

Sanjay-Vijayakumar-Big

കൊച്ചി : യു.എസ്-ഇന്ത്യ സയൻസ് ആൻഡ് ടെക്‌നോളജി എൻഡോവ്‌മെന്റ് ഫണ്ടിന്റെ (യുഎസ്‌ഐഎസ്ടിഎഫ്) രാജ്യാന്തര ഭരണസമിതി അംഗമായി സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറിനെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു.

കേന്ദ്ര ശാസ്ത്ര, സാങ്കേതികവകുപ്പ് സെക്രട്ടറി പ്രഫ.അശുതോഷ്ശർമയാണ് സഞ്ജയ് വിജയകുമാറിനെ നാമനിർദേശം ചെയ്തതായി അറിയിച്ചത്. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലൂടെ സാങ്കേതിക സംരംഭങ്ങളും നൂതനമായ കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാനുദേശിച്ചാണ് യുഎസ്‌ഐഎസ്ടിഎഫിന് രൂപം നൽകിയിട്ടുള്ളത്.