സ്ത്രീരത്‌നങ്ങൾക്ക് ആദരവുമായി വീണ്ടും ഈസ്‌റ്റേൺ ഭൂമിക

Posted on: February 4, 2016

Eastern-Bhoomika-big

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന്റെ ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് ഈ വർഷം കേരളത്തിനൊപ്പം കർണാടകയിലും ഉത്തർപ്രദേശിലും നടത്തുന്നു. അറിയപ്പെടാത്തവരും എന്നാൽ മറ്റുള്ളവർക്ക് പ്രചോദനമേകിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുകയാണ് ഈസ്‌റ്റേൺ ഭൂമികയുടെ ലക്ഷ്യം. കഴിഞ്ഞവർഷം കേരളത്തിൽ മാത്രമായി നടത്തിയ പരിപാടിക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇടയാക്കിയത്.

സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്ന വനിതകളുടെ ഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം [email protected] എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കുകയോ ഭൂമിക, ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 34/137, എൻഎച്ച് ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി 682024 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുകയോ ആണ് ചെയ്യേണ്ടത്.

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് രാവിലെ 10 ന് കൊച്ചി താജ് ഗേറ്റ്‌വേയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ആദരിക്കും. ഇതേ സമയംതന്നെ, കർണാടകത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവരെ ബംഗലുരുവിലും ഉത്തർപ്രദേശിൽ നിന്നുള്ള വരെ ലക്‌നൗവിലും ആദരിക്കും.

ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന സംസ്‌കരണശാലയായ ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള സ്ഥാപനങ്ങളിലെല്ലാം 47 ശതമാനവും സ്ത്രീകളാണ് ജീവനക്കാരായും നേതൃനിരയിലുമുള്ളത്. ഈസ്‌റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാൻ ആണ് ഇതിനു നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾ www.eastern.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.