ദോഹ ബാങ്കിന് നാല് അവാർഡ്

Posted on: February 2, 2016

Doha-Bank-Awards-Feb16-Big

ദോഹ : ദോഹ ബാങ്കിന് ദ ബാങ്കർ മിഡിൽ ഈസ്റ്റ് ഇൻഡസ്ട്രി അവാർഡ്. മികച്ച വെബ്/മൊബൈൽ ബാങ്കിംഗ് വിഭാഗത്തിൽ ദോഹ ബാങ്കിന്റെ മൊബൈൽ ആപ്പിനും മികച്ച സേവിംഗ്‌സ് അക്കൗണ്ടിന് ദോഹ ബാങ്കിന് അൽ ഡാണ സേവിംഗ്‌സ് സ്‌കീമിനും മികച്ച കോബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ലുലു ദോഹ ബാങ്ക് ഷോപ്പിംഗ് കാർഡിനും മികച്ച ഫോറെക്‌സ് ട്രേഡിംഗ് സർവീസിനുമാണ് അവാർഡുകൾ ലഭിച്ചത്.

ദോഹയിൽ നടന്ന ചടങ്ങിൽ ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമനും സീനിയർ മാനേജ്‌മെന്റ് അംഗങ്ങളും ചേർന്ന് അവാർഡ് സ്വീകരിച്ചു.