അശ്വിൻ ഡാനി ബിസിനസ് മാൻ ഓഫ് ദ ഇയർ

Posted on: January 30, 2016

Ashwin-Dani-Big

കൊച്ചി : ബിസിനസ് ഇന്ത്യ ബിസിനസ് മാൻ ഓഫ് ദ ഇയർ 2015 ആയി ഏഷ്യൻ പെയിന്റ്‌സ് വൈസ് ചെയർമാൻ അശ്വിൻ ഡാനി തെരഞ്ഞെടുക്കപ്പെട്ടു. ലാർസൺ ആൻഡ് ടൂബ്രോയുടെ എ എം നായിക് ചെയർമാനായ പാനൽ ഏകകണ്ഠമായാണ്, പെയിന്റ് വ്യവസായത്തിൽ അമ്പതു വർഷം പൂർത്തിയാക്കുവാൻ പോകുന്ന ഡാനിയെ അവാർഡിനു തെരഞ്ഞെടുത്തത്.

ഗവേഷണ വികസനമേഖലകളിലും നവീന ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിലും ഡാനി നല്കിയ പ്രയത്‌നങ്ങൾ കമ്പനിയെ അസാധാരണമായ ഉയരത്തിൽ എത്തിച്ചുവെന്നു പാനൽ വിലയിരുത്തുന്നു.