യുഎഇ – ഇന്ത്യ ബിടുബി പോർട്ടൽ ആരംഭിച്ചു

Posted on: January 29, 2016

 

IBMC-UAE---INDIA-B-2-B-Port

അബുദാബി : ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽ ഗ്രൂപ്പും ഖാലിദ് അൽ ഹാമദ് ഗ്രൂപ്പും സംയുക്തമായി ആദ്യ യുഎഇ – ഇന്ത്യ ബി ടു ബി പോർട്ടൽ ആരംഭിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിലെ നിക്ഷേപ വ്യവസായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും ഒരു പോലെ ഗുണകരമാകുന്ന പോർട്ടലാണ് ഇതെന്ന് ഐബിഎംസി മാനേജിംഗ് ഡയറക്ടറും സിഇഒ പി. കെ. സജിത് കുമാർ പറഞ്ഞു.

ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹാമദ് രക്ഷാധികാരിയായി ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽ ഗ്രൂപ്പും ഖാലിദ് അൽ ഹാമദ് ഗ്രൂപ്പും സംയുക്തമായാണ് പോർട്ടലിന് രൂപം നൽകിയിട്ടുള്ളത്. അബുദാബി അൽ ബതീൻ ഹൗസ് മജ്‌ലിസിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഹാമദും ഐബിഎംസി മാനേജിംഗ് ഡയറക്ടറും സിഇഒ പി. കെ. സജിത് കുമാറും ചേർന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്തു.