ആസ്റ്റർ ഡിഎം തഷീൻ പദ്ധതിയിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു

Posted on: January 28, 2016

Aster-DM-Healthcare-Tahseen

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ തഷീൻ പദ്ധതിയുടെ വിജയികളായി പ്രഗത്ഭരായ മൂന്ന് അറബ് വനിതകളെ പ്രഖ്യാപിച്ചു. മെഡ്‌കെയർ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ്) സമ അസീസ്, മെഡ്‌കെയർ ഓർത്തോപീഡിക് & സ്‌പൈൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. ഹാനിയ ഇഷാക്, മെഡ്‌കെയർ ക്ലിനിക്‌സ് അസിസ്റ്റന്റ് ചീഫ് നേഴ്‌സിംഗ് ഓഫീസർ മർവ മഷാൽ എന്നിവരാണ് വിജയികൾ. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിൽ നിന്നും വിജയികളായ വനിതകൾക്ക് അവരുടെ മേഖലയിൽ കൂടുതൽ മുന്നേറുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിക്കും.

തങ്ങളുടെ തൊഴിൽ മേഖലയിൽ അതീവ പ്രാഗത്ഭ്യം തെളിയിച്ചതിനാലാണ് മൂന്നു പേരെയും തഷീൻ പദ്ധതിയുടെ ആദ്യ വിജയികളായി തെരഞ്ഞെടുത്തതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹോസ്പിറ്റൽസ് & ക്ലിനിക്‌സ് ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. അറബ് വനിതകൾക്ക് ആരോഗ്യമേഖലയിൽ നേതൃത്വ പരിശീലനവും ഉന്നത പദവി വഹിക്കുന്നവർക്കൊപ്പം പ്രവർത്തിച്ച് കാര്യങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് 2015 ഡിസംബറിൽ ആവിഷ്‌കരിച്ച തഷീൻ പദ്ധതിയുടെ ലക്ഷ്യം.

Aster-DM-Tahseen-winners-Bi

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ തഷീൻ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ആരോഗ്യമേഖലയിൽ മികച്ച പരിശീലനം നൽകുകയും ഉന്നത പദവികളിലെത്താൻ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.