ഗുവാംഗ്ഷു, ഇസ്താംബൂൾ സർവീസുകളുമായി ഒമാൻ എയർ

Posted on: January 24, 2016

Oman-Air-Fight-Takeoff-Big

മസ്‌ക്കറ്റ് : ഒമാൻ എയർ ഗുവാംഗ്ഷു (ചൈന) ഇസ്താംബൂൾ (ടർക്കി) എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കും. മസ്‌ക്കറ്റിൽ നിന്ന് ജൂലൈ മുതൽ പ്രതിവാരം നാല് സർവീസുകൾ ഗുവാംഗ്ഷുവിലേക്ക് നടത്താനാണ് തീരുമാനം.

ബോയിംഗ് 787-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 2018 ൽ മസ്‌ക്കറ്റ് – ന്യൂയോർക്ക് സർവീസ് ആരംഭിക്കാനും ആലോചനയുണ്ട്.