ഹൈക്ക് മെസെഞ്ചർ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

Posted on: January 23, 2016

Hike-Messanger-Big

കൊച്ചി : മെസേജിംഗ് ആപ്പായ ഹൈക്ക് മെസെഞ്ചറിന്റെ ഉപയോക്താക്കൾ 10 ലക്ഷമായി വർധിച്ചു. 2015 ഒക്ടോബറിൽ 7 ലക്ഷം ഉപയോക്താക്കളാണുണ്ടായിരുന്നത്. മൂന്ന് മാസത്തിനിടയിൽ മൂന്ന് ലക്ഷം ഉപയോക്താക്കളാണ് വർധിച്ചത്.
ഒരു മാസത്തിൽ 40 ലക്ഷം മെസേജുകൾ ഹൈക്കിലൂടെ അയ്ക്കുന്നതു കൂടാതെ ഉപയോക്താക്കൾ ആഴ്ചയിൽ 120 മിനിട്ടിൽ കൂടുതൽ ഹൈക്ക് ഉപയോഗിക്കുന്നു.

30 വയസ്സിൽ താഴെയുള്ളവരാണ് ഹൈക്കിന്റെ ഉപയോക്താക്കളിലേറെയും. അതിൽ 90 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്.അതുകൊണ്ട് തന്നെ ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രാദേശിക ഭാഷയിലുള്ള സ്റ്റിക്കറുകൾ മറ്റു സൗകര്യങ്ങളും ഹൈക്ക് ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ കണക്ടിവിറ്റിയിലും പരിമിത ഡാറ്റയിലും ഹൈക്ക് പ്രവർത്തിപ്പിക്കാനാവുമെന്നത് ഹൈക്ക് മെസെഞ്ചറിന്റെ സ്വീകാര്യത കൂട്ടുന്നു.

മെസേജ് അയക്കുന്നത് കൂടാതെ ഹൈക്കിലൂടെ ന്യൂസ് വായ്ക്കുന്നവരുടെയും ക്രിക്കറ്റ് സ്്‌കോർ അറിയുന്നവരുടെയും എണ്ണത്തിൽ വർദ്ധനവുണ്ട്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ വലിയ ഫയലുകൾ അയ്ക്കാനും ഹൈക്ക് ഡയറക്ടിലൂടെ കഴിയും.

TAGS: Hike Messenger |