ദുബായിലേക്ക് പുതിയ രണ്ട് സർവീസുകളുമായി സ്‌പൈസ്‌ജെറ്റ്

Posted on: January 15, 2016

SpiceJet-Boeing-737-800-Big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ജയ്പ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ഫെബ്രുവരി 16 മുതൽ ദുബായിലേക്ക് പുതിയ വിമാനസർവീസുകൾ ആരംഭിക്കും. ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതോടെ സ്‌പൈസ്‌ജെറ്റിന്റെ പ്രതിദിന ദുബായ് സർവീസുകൾ 10 ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിക്കും.

പ്രാരംഭ ഓഫറായി ജയപ്പൂർ – ദുബായ് 6,499 രൂപയും ഹൈദരാബാദ് – ദുബായ് 7,999 രൂപയും ദുബായ് – ഹൈദരാബാദ് 7,199 രൂപയുമാണ് വൺവേ ടിക്കറ്റ് നിരക്ക്.