കുവൈറ്റിൽ കോഴിക്കോട് ഫെസ്റ്റ് 29 ന്

Posted on: January 10, 2016

Kozhikode-Fest-2016-Big

കുവൈറ്റ് : കുവൈറ്റിലെ കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് കോഴിക്കോട് ഫെസ്റ്റ് 2016 ജനുവരി 29 ന് കുവൈറ്റിൽ നടക്കും. അബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ അംബസഡർ സുനിൽ ജയിൻ കോഴിക്കോട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായർ ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ യുവ പിന്നണി ഗായകൻ നജിം അർഷാദിന് ഗിരീഷ് പുത്തഞ്ചേരി അവാർഡ് സമ്മാനിക്കും.