മൈസുരുവിൽ വോഡഫോൺ 4ജി

Posted on: January 9, 2016

Vodafone-4G-Big

ബംഗലുരു : വോഡഫോൺ കർണാടകത്തിൽ ആദ്യമായി മൈസുരുവിൽ 4ജി നെറ്റ് വർക്ക് അവതരിപ്പിച്ചു. മൈസുരു സിറ്റി പോലീസ് കമ്മീഷ്ണർ ബി. ദയാനന്ദ 4ജി സർവീസ് അവതരിപ്പിച്ചു. 1800 മെഗഹെർട്‌സ് ബാൻഡിലുള്ള 4ജി സ്മാർട്ട് ഡിവൈസുകളിലുള്ള ഡാറ്റാ സർവീസിന്റെ വേഗത വർധിപ്പിക്കുമെന്ന് വോഡഫോൺ ഓപറേഷൻസ് ഡയറക്ടർ (സൗത്ത്) സുരേഷ്‌കുമാർ പറഞ്ഞു.

നെറ്റ് വർക്ക് വികസനത്തിനായി കഴിഞ്ഞ 18 മാസത്തിനുള്ളിൽ കർണാടകത്തിൽ 820 കോടി രൂപ വോഡഫോൺ മുതൽമുടക്കി. അടുത്തമാസം ബംഗലുരുവിലും 4ജി സർവീസ് തുടങ്ങും. മാർച്ച് അവസാനത്തോടെ മംഗലുരു, ഹുബ്ലി എന്നീ നഗരങ്ങളിലേക്കും 4ജി സർവീസ് വ്യാപിപ്പിക്കും. വോഡഫോണിന് കർണാടകത്തിൽ 264 എക്‌സ്‌ക്ലൂസീവ് റീട്ടെയ്ൽ സ്‌റ്റോറുകളും 652 മിനി സ്‌റ്റോറുകളുമുണ്ടെന്ന് സുരേഷ്‌കുമാർ പറഞ്ഞു.