വല്ലാർപാടം ടെർമിനൽ മുന്നേറ്റം തുടരുന്നു

Posted on: January 9, 2016

DP-World-Vallarpadam-big

കൊച്ചി : ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് ഗേറ്റ്‌വേ 2015 ൽ ബിസിനസ് വർധന രേഖപ്പെടുത്തി. മുൻ വർഷത്തെ 5 ശതമാനത്തേക്കാൾ 8 ശതമാനം വളർച്ച സാധ്യമായി. കപ്പലുകളുടെ എണ്ണം 13 ശതമാനം വർധിച്ചു. ക്രെയ്ൻ മൂവുകൾ ശരാശരി 30 ആയി. ദക്ഷിണേന്ത്യയിലെ ഏറ്റവും അധികം പ്രവർത്തനക്ഷമതയും വല്ലാർപാടത്തായിരുന്നു.

ആഗോള ഹബുകളെ ബന്ധിപ്പിച്ച് 5 പുതിയ സർവീസുകൾക്ക് തുടക്കമിട്ടു. ഗാലക്‌സ് സർവീസിലൂടെ മിഡിൽ ഈസ്റ്റ് – ഫാർ ഈസ്റ്റ്, കൊച്ചിയിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് മെയ്ൻ ലൈൻ സർവീസ്, മിഡിൽ ഈസ്റ്റിലേക്കുള്ള പാൻ ഇന്ത്യ എക്‌സ്പ്രസ്, യൂറോപ്പിലൂടെ യുഎസ് കിഴക്കൻ തീരത്തേക്ക് കണക്ഷൻ, കൊളംബോയിലേക്കും മുന്ദ്രയിലേക്കും കണക്ഷനുകൾ എന്നിവ പോയ വർഷം സാധ്യമായി.

കയറ്റുമതിക്കാരുടെ സംഘടനകൾ, കയർബോർഡ് എന്നിവയുമായി സഹകരിച്ച് പ്രധാന മീറ്റിംഗുകളും നടത്തി. ലോകോത്തര സേവനങ്ങൾ ഇടപാടുകാർക്ക് നൽകുവാൻ പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന നവീന ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രദ്ധിക്കുന്നുവെന്ന് ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.