തോട്ടം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഉപാസി

Posted on: January 6, 2016

DHARMARAJ-N.--UPASI-Big

കൊച്ചി : കാലോചിതമല്ലാത്ത തോട്ടം തൊഴിൽ നിയമങ്ങൾ ഉടച്ചുവാർക്കണമെന്ന്‌യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ(ഉപാസി) ആവശ്യപ്പെട്ടു. 1951 ൽ പാസാക്കിയ ഈ നിയമം പരിഷ്‌കരിക്കുന്നതിലൂടെ 43000 കോടിരൂപയുടെ വ്യവസായം സംരക്ഷിക്കപ്പെടുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കനത്ത നികുതി, വരുമാന നഷ്ടം, വിലയിലെഏറ്റക്കുറച്ചിലുകൾ എന്നിവതോട്ടം മേഖലയിൽഗുരുതരമായ പ്രതിസന്ധിസൃഷ്ടിച്ചിരിക്കുകയാണെന്ന് ഉപാസി ബജറ്റിനുമുന്നോടിയായികേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

സംരക്ഷിത നികുതി സംബന്ധിച്ച തീരുമാനമുണ്ടാകുന്നതുവരെ റബർ ഇറക്കുമതിയിൽതാത്കാലികമായ നിരോധനം ഏർപ്പെടുത്തുക, തേയില കയറ്റുമതിയെ പൂർണമായും സെസ്സിൽ നിന്നൊഴിവാക്കുക, തോട്ടങ്ങൾക്കായുളള യന്ത്രങ്ങൾക്ക് ഇറക്കുമതിച്ചുങ്കത്തിൽ ഇളവുകൾ അനുവദിക്കുക എന്നിവയാണ് കേന്ദ്ര ർക്കാരിനുമുന്നിൽ ഉന്നയിച്ചിട്ടുള്ള മറ്റു പ്രധാന ആവശ്യങ്ങളെന്ന് ഉപാസി പ്രസിഡന്റ് എൻ ധർമ്മരാജ് ചൂണ്ടിക്കാട്ടി.

TAGS: UPASI |