ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റിനിൽ 7 മത് ശാഖ തുറന്നു

Posted on: January 6, 2016

LuLu-International-Exchange

മനാമ : ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റിനിൽ 7 മത് ശാഖ ഗുഡൈബിയയിൽ തുറന്നു. ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡന്റ് (ജിസിസി-ഇന്ത്യ) നാരായൺ പ്രധാൻ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

മികച്ച ഉപഭോക്തൃ സേവനവും സംതൃപ്തരായ ഉപഭോക്താക്കളുമാണ് ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചിന്റെ വളർച്ചയ്ക്കും വിജയത്തിനും ആധാരമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. 2013 ഒക് ടോബറിലാണ് ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റിനിൽ പ്രവർത്തനമാരംഭിച്ചത്.