കിൻഡിലിന്റെ ഇ-ബുക്ക് ബിസിനസിന് വൻ വളർച്ച

Posted on: January 4, 2016

Amazon-New-Kindle-big

കൊച്ചി : ആമസോണിന്റെ കിൻഡിൽ ബിസിനസിന് ഇന്ത്യയിൽ 200 ശതമാനത്തിലേറെ വളർച്ച. 30 ലക്ഷത്തിലധികം ഇ-ബുക്കുകൾ ലഭ്യമാകുന്ന കിൻഡിൽ ഇന്ത്യ സ്‌റ്റോറിൽ ചേതൻ ഭഗത്, അമിഷ് തൃപാഠി, റോബിൻ ശർമ്മ,  ഡോ. എ.പി.ജെ അബ്ദുൾ കലാം തുടങ്ങിയ ഇന്ത്യൻ എഴുത്തുകാരുടെ ബുക്കുകൾ ലഭ്യമാണ്.

കൂടാതെ രൂപ, വെസ്റ്റ്‌ലാൻഡ്, ഓറിയന്റ്, ഗ്രേപ്പ്‌വൈൻ തുടങ്ങിയ പ്രസാധകരുടെ ബുക്കുകളും കിൻഡിലിൽ ലഭിക്കുന്നു. വെറും 60 സെക്കൻഡിനുള്ളിൽ വായനക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാകുമെന്നതാണ് കിൻഡിലിന്റെ പ്രത്യേകത. ഏറ്റവും വലിയ ഇ-ബുക്ക് ശേഖരമാണ് കിൻഡിലിനെ ഇ-ബുക്ക് ബിസിനസിൽ ഒന്നാമനാക്കുന്നത്.

കിൻഡിൽ റീഡിംഗ് ആപ്പ്, കിൻഡിൽ പേപ്പർ വൈറ്റ്, വെള്ള നിറത്തിലുള്ള കിൻഡിൽ എന്നിങ്ങനെ പുതുമകളുമായെത്തിയ കിൻഡിലിന് വളരെ വേഗം വായനക്കാരുടെ പ്രീതി നേടാനായി.