മെട്രോ കോച്ചുകൾ കെഎംആർഎല്ലിന് കൈമാറി

Posted on: January 2, 2016

Kochi-Metro-rolling-stock-rഹൈദരാബാദ് : അൽസ്‌റ്റോ നിർമ്മിച്ച മെട്രോ കോച്ചുകൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറി. കോച്ചുകൾ ഈ മാസം 12 ന് കേരളത്തിൽ എത്തും. പരീക്ഷണ ഓട്ടം അടുത്തമാസം നടക്കും.

നിശ്ചിത സമയത്തിന് അഞ്ച് മാസം മുമ്പേയാണ് അൽസ്റ്റോം കോച്ചുകൾ കൈമാറുന്നത്. 2014 ഓഗസ്റ്റിലാണ് 632.95 കോടിയുടെ കരാർ അൽസ്‌റ്റോമിന് കെഎംആർഎൽ നൽകിയത്. 2017 ഏപ്രിൽ മാസത്തോടെ 25 ട്രെയിനുകളും കൈമാറുമെന്ന് അൽസ്‌റ്റോം വൃത്തങ്ങൾ വെളിപ്പെടുത്തി.

ശ്രീസിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ഫ്‌ലാഗ്ഓഫ് ചെയ്തു. മന്ത്രി ആര്യാടൻ മുഹമ്മദ്, കെ.വി. തോമസ് എംപി, കെഎംആർഎൽ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.