ഹൈക്ക് മെസെഞ്ചർ ഇനി മലയാളത്തിലും

Posted on: December 26, 2015

Hike-Messenger-languages-Bi

കൊച്ചി : ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ഹൈക്ക് മെസെഞ്ചർ ഇനി മലയാളത്തിലും ലഭ്യമാകുന്നു. മലയാളത്തിന് പുറമേ ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, ബംഗാളി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ കൂടി മെസേജിംഗ് സേവനങ്ങൾ ലഭ്യമാകുന്നു. നിലവിലുള്ള ഇംഗ്ലീഷ് സേവനത്തിന് പുറമെയാണിത്. ആൻഡ്രോയ്ഡ് ഫോണുകളിലാണ് ആദ്യ ഘട്ടത്തിൽ ഹൈക്ക് പ്രാദേശിക ഭാഷാസേവനങ്ങൾ ലഭ്യമാക്കുന്നത്.

ബഹുഭാഷകളിലുള്ള ഇന്റർഫേസ് അവതരിപ്പിക്കുന്നതു വഴി, ഉപയോക്താക്കൾക്ക് പൂർണ്ണമായും തങ്ങളുടെ പ്രാദേശിക ഭാഷയിൽ തന്നെ ഹൈക്ക് മെസഞ്ചർ ഉപയോഗിക്കാൻ സാധിക്കും. ഒൻപതു ഭാഷകളിൽ ലഭ്യമാകുന്ന കീബോർഡ്, ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം ഭാഷ തെരഞ്ഞെടുക്കാനും ചാറ്റിന്റെ ഇടയിൽ അവ ആവശ്യാനുസരണം മാറ്റാനും ഉള്ള സൗകര്യമൊരുക്കുന്നു. ഇതുകൂടാതെ പ്രഡിക്റ്റീവ് ടെക്സ്റ്റ്, സ്റ്റിക്കറുകൾ എന്നിവയും പ്രാദേശിക ഭാഷകളിൽ ഹൈക്ക് അവതരിപ്പിച്ചിട്ടുണ്ട്.

TAGS: Hike Messenger |