മാധവൻ മേനോൻ തോമസ് കുക്ക് സിഎംഡി

Posted on: December 26, 2015

Madhavan-Menon-Thomas-Cook-

മുംബൈ : മാധവൻ മേനോനെ തോമസ് കുക്ക് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു. നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്നു മഹേന്ദ്ര കുമാർ ശർമ്മ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 2016 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

സുനിൽ ബി മാത്തൂർ, നിലേഷ് എസ് വികംസെ എന്നിവരെ ഇൻഡിപെൻഡന്റ് ഡയറക്ടർമാരായും നിയമിച്ചു.