സ്റ്റീൽ അഥോറിട്ടി 1500 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: December 23, 2015

Steel-Authority-of-India-ya

ന്യൂഡൽഹി : സ്റ്റീൽ അഥോറിട്ടി ഓഫ് ഇന്ത്യ (സെയിൽ) 1500 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. നിലവിൽ 91,000 ജീവനക്കാരാണുള്ളത്. ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായ ഉത്പാദനമില്ലാത്തതാണ് ജീവനക്കാരെ കുറയ്ക്കാൻ സെയിലിനെ നിർബന്ധിതമാക്കുന്നത്.

ചെലവുചുരുക്കലിന്റെ ഭാഗമായി 400 കോടിയുടെ സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കാനാണ് സെയിലിന്റെ തീരുമാനം. 2001 ൽ 1,47,000 ജീവനക്കാരാണ് സ്റ്റീൽ അഥോറിട്ടിയുടെ പ്ലാന്റുകളിലുണ്ടായിരുന്നത്.