കാറുകളിൽ ഇൻകൺട്രോൾ ആപ്പുമായി ജാഗ്വർ ലാൻഡ് റോവർ

Posted on: December 20, 2015

Jaguar-Land-Rover-App-Annou

കൊച്ചി : ബോഷുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇൻകൺട്രോൾ ആപ്പുമായി ജാഗ്വർ ലാൻഡ് റോവർ. ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണിലുള്ള ആപ്പുകൾ വാഹനത്തിന്റെ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പുതിയ സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ പ്ലാറ്റ്‌ഫോമാണ് ഇൻകൺട്രോൾ ആപ്പ്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട്, ഡിസ്‌കവറി സ്‌പോർട്ട് (2016 മോഡൽ) എന്നീ ലാൻഡ് റോവർ വാഹനങ്ങളിൽ ഇൻകൺട്രോൾ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളിലെ ആപ്പുകൾ തടസ്സം കൂടാതെ ഉപയോക്തക്കളിലേക്ക് എത്തിക്കാനായി ജാഗ്വർ ലാൻഡ് റോവറും ബോഷും ഇന്ത്യയിലെ പ്രമുഖ ആപ്പ് ഡെവലപ്പർമാരുടെ സഹായത്തോടെയാണ് ഇൻകൺട്രോൾ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ ഉപയോക്താക്കൾക്കായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോമിലൂടെ എൻഡിടിവി, ഹംഗാമ, മാപ്പ്‌മൈഇന്ത്യ, സോമാറ്റോ എന്നീ ആപ്പുകളും ഉപയോഗിക്കാൻ സാധിക്കും.