മലബാർ ഗോൾഡ് 142 ാം ഷോറൂം ഒമാനിൽ തുറന്നു

Posted on: December 14, 2015

Malabar-Gold--Seeb-Gold-Sou

മസ്‌ക്കറ്റ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 142 ാമത് ഷോറൂം സീബ് ഗോൾഡ്‌സൂക്കിൽ തുറന്നു. ഒമാനി ഫുട്‌ബോൾ താരം ഇമ്രാദ് അൽ ഹോസ്‌നി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒമാനിലെ ഒൻപതാമത് മലബാർ ഗോൾഡ് ഷോറൂമാണിത്.

ഒമാൻ വെസ്റ്റ് ഏഷ്യൻ വകുപ്പ് ആക്ടിംഗ് ചീഫ് ഖമീസ് അൽ മാൻധ്രി, മലബാർ ഗോൾഡ് മാനേജിംഗ് ഡയറക് ടർ (ഇന്റർനാഷണൽ ഓപറേഷൻസ്) ഷംലാൽ അഹമ്മദ് എം പി, മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. പി. അബ്ദുൾ സലാം, റീജണൽ ഹെഡ് കെ. നജീബ് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.