വിഎഫ്എസ് ഗ്ലോബൽ ബഹ്‌റിനിൽ ചെക്ക് വിസ സെന്റർ തുറന്നു

Posted on: December 7, 2015

VFS-Czech-Visa-Centre-Bahra

മനാമ : വിഎഫ്എസ് ഗ്ലോബൽ ബഹ്‌റിനിൽ ചെക്ക് റിപ്പബ്ലിക്കിന്റെ വിസ ആപ്ലിക്കേഷൻ സെന്റർ തുറന്നു. മനാമ ഡിപ്ലോമാറ്റിക്ക് ഏരിയയിലെ ഡിപ്ലോമാറ്റിക്ക് കമേർഷ്യൽ ടവറിന്റെ 18 ാം നിലയിലാണ് വിസ ആപ്ലിക്കേഷൻ സെന്റർ പ്രവർത്തിക്കുന്നത്. വിസ ആവശ്യങ്ങൾക്കായി ബഹ്‌റിൻ പൗരൻമാർ ഇതേവരെ റിയാദിലെ ചെക്ക് എംബസിയെയാണ് ആശ്രയിച്ചിരുന്നത്.

ചെക്ക് റിപ്പബ്ലിക്കും ബഹ്‌റിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ വിസ ആപ്ലിക്കേഷൻ സെന്റർ ഉപകരിക്കുമെന്ന് റിയാദിലെ ചെക്ക് എംബിയുടെ കോൺസുലാർ വിഭാഗം മേധാവി ഡാണ എൽട്ടമോവ പറഞ്ഞു. പ്രത്യേകിച്ചും ടൂറിസം, ബിസിനസ് രംഗങ്ങളിൽ ഉണർവുണ്ടാക്കാൻ വിസ ആപ്ലിക്കേഷൻ സെന്ററിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.

ജിസിസി രാജ്യകാര്യങ്ങൾക്കുള്ള വേണ്ടിയുള്ള അണ്ടർ സെക്രട്ടറി ഡോ. ഡാഫർ അഹമ്മദ് അലുംറാൻ, വിഎഫ്എസ് ഗ്ലോബൽ മിഡിൽഈസ്റ്റ് ഹെഡ് യമ്മി തൽവാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.