ഡിപി വേൾഡ് ട്രേഡ് മീറ്റ് നടത്തി

Posted on: December 2, 2015

DP-World-Trade-Meet-Nov-201

കൊച്ചി : ഡിപി വേൾഡിന്റെ ആഭിമുഖ്യത്തിൽ പൊള്ളാച്ചിയിൽ നിന്നുള്ള കയറ്റുമതിക്കാർക്കും കയർബോർഡ് പ്രതിനിധികൾക്കുമായി കൊച്ചിയിൽ ട്രേഡ് മീറ്റ് നടത്തി. ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ (ഐസിടിടി) വിപണനപ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി ചേർന്നാണ് ട്രേഡ്മീറ്റ് സംഘടിപ്പിച്ചത്.

24×7 കസ്റ്റംസ്, 24 മിനിട്ടിനുള്ളിൽ ട്രക്ക് ടേൺഎറൗണ്ട്, ഇന്റർനാഷണൽ കണക്ടിവിറ്റി തുടങ്ങിയ ഐസിടിടിയുടെ നേട്ടങ്ങൾ ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി കയറ്റുമതിക്കാർക്കു മുമ്പിൽ അവതരിപ്പിച്ചു. കുമാര രാജയുടെ നേതൃത്വത്തിലാണ് പൊള്ളിച്ചിയിൽ നിന്നുള്ള കയർ കയറ്റുമതിക്കാർ എത്തിയത്. കയർ ബോർഡ് സെക്രട്ടറിയും മീറ്റിൽ പങ്കെടുത്തു.