യുഎഇ നാഷണൽ ഡേ ഓഫറുമായി സ്‌പൈസ്‌ജെറ്റ്

Posted on: November 29, 2015

SpiceJet-UAE-National-Day-s

ന്യൂഡൽഹി : യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായിൽ നിന്ന് സ്‌പൈസ്‌ജെറ്റ് സർവീസ് നടത്തുന്ന ഇന്ത്യൻ ഡെസ്റ്റിനേഷനുകളിലേക്ക് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു.

ദുബായിൽ നിന്ന് മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 244 ദിർഹംസ് (4,438 രൂപ) ആണ് ബേസ് വൺവേ ടിക്കറ്റ് നിരക്ക്. ദുബായിൽ നിന്ന് ഡൽഹി, അഹമ്മദാബാദ്, അമൃതസർ, മധുരൈ, പൂനെ എന്നിവിടങ്ങളിലേക്ക് 344 ദിർഹംസ് (6,258 രൂപ) ആണ് നിരക്ക്. നോൺ റീഫണ്ടബിൾ ടിക്കറ്റ് തീയതി മാറ്റണമെങ്കിൽ 130 ദിർഹംസ് (2,364 രൂപ) ആണ് ചാർജ്ജ്.

നവംബർ 29 മുതൽ ഡിസംബർ 3 വരെ ബുക്ക് ചെയ്യാം. 2016 ഫെബ്രുവരി ഒന്നു മുതൽ ഒക്‌ടോബർ 29 വരെയാണ് യാത്രാകാലാവധി.